കൊച്ചി : എ.പി.വർക്കി ഋഷി തുല്യനായ കമ്മ്യൂണിസ്റ്റായിരുന്നുവെന്ന് മന്ത്രി കെ.കെ.ഷൈലജ. എറണാകുളം ജില്ലയിലെ മുതിർന്ന സി.പി.എം നേതാവായിരുന്ന എ.പി.വർക്കിയുടെ സ്മരണാർത്ഥം ആരക്കുന്നത്ത് സ്ഥാപിച്ച എ.പി.വർക്കി മിഷൻ ആശുപത്രിയിൽ പുതിയതായി ആരംഭിച്ച ഹാർട്ട് കെയർ സെന്ററിന്റെ ഉദ്ഘാടനം ഓൺലൈനായി നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
പുതിയ കിടത്തി ചികിത്സാ കേന്ദ്രത്തിന്റെ നിർമ്മാണോദ്ഘാടനം ബി.പി.സി.എൽ ജനറൽ മാനേജർ ജോർജ് തോമസ് നിർവ്വഹിച്ചു.
അനുസ്മരണ സമ്മേളനത്തിൽ സിപിഎം.ജില്ലാ സെക്രട്ടറി സി.എൻ.മോഹനൻ അനുസ്മരണ പ്രഭാഷണം നടത്തി. പത്ത് വർഷം പൂർത്തിയാക്കിയ ആലുവ ബ്ലെഡ് ബാങ്കിന്റെ മേധാവിയും, ആശുപത്രി ഡയറക്ടറുമായ ഡോ. വിജയകുറിനെ യോഗത്തിൽ ആദരിച്ചു.
ചെയർമാൻ പി. രാജീവ്, വൈസ് ചെയർമാൻ ഡോ.എം.ഐ.ജുനൈദ് റഹ്മാൻ, ട്രഷറർ സി.എൻ.സുന്ദരൻ, ടെൽക്ക് ചെയർമാൻ എൻ.സി.മോഹനൻ, കൊച്ചിൻ ഷിപ്പ്‌യാർഡ് എച്ച്.ആർ മാനേജർ സമ്പത്ത് കുമാർ, ഡോ.സജി സുബ്രമണ്യൻ, ഡോ. വിജയകുമാർ, ജില്ലാ പഞ്ചായത്ത് അംഗം അനിത ടീച്ചർ, മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജു പി നായർ, പിറവം മുനിസിപ്പൽ ചെയർപേഴ്‌സൺ ഏലിയാമ്മ ഫിലിപ്പ്, എടക്കാട്ടുവയൽ പഞ്ചായത്ത് പ്രസിഡന്റ് ജയകുമാർ, മുളന്തുരുത്തി പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ബെന്നി, ആശുപത്രി സെക്രട്ടറി എം.ജി.രാമചന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.
ബി.പി.സി.എൽ, കൊച്ചിൻ ഷിപ്പിയാർഡ്, സുഡ്‌കെമി ഇന്ത്യ, ടി.സി.സി, ജിയോജിത് ഫൗണ്ടേഷൻ, കെ.എസ്.എഫ്.ഇ, ബിവറേജ് കോർപ്പറേഷൻ എന്നീ സ്വകാര്യ പൊതുമേഖല കമ്പനികളുടെ പൊതു നന്മ ഫണ്ടിൽ നിന്നും ലഭിച്ച 4 കോടിയിൽ പരം രൂപ ചിലവിട്ട് നിർമ്മിച്ച ഹാർട്ട് കെയർ സെന്ററിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഐ.സി.യു, ആൻജിയോഗ്രാം, ആൻജിയോപ്ലാസ്റ്റി സൗകര്യങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്.