ആലുവ: കടുങ്ങല്ലൂർ മുപ്പത്തടം ഓഞ്ഞിത്തോട് പാലത്തിന് സമീപം കാലങ്ങളായി കൂടികിടന്ന മാലിന്യങ്ങൾ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ നീക്കം ചെയ്തു. നിരീക്ഷണ കാമറ സ്ഥാപിക്കാനും തീരുമാനമായി.
ഓഞ്ഞിത്തോടിന് സമീപം രാത്രിയുടെ മറവിലാണ് സാമൂഹ്യവിരുദ്ധരാണ് മാലിന്യം നിക്ഷേപിച്ചിരുന്നത്. മാലിന്യം തടയാൻ ഇരുമ്പിന്റെ നെറ്റ് സ്ഥാപിച്ചെങ്കിലും ഫലമുണ്ടായിരുന്നില്ല. ഓഞ്ഞിത്തോടിൽ ഉൾപ്പെടെ മാലിന്യം നിക്ഷേപിക്കുന്ന സ്ഥലങ്ങളിൽ നിരീക്ഷണ കാമറ സ്ഥാപിക്കുന്നതിനും പഞ്ചായത്ത് കമ്മിറ്റി അഞ്ച് ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് മുട്ടത്തിൽ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് രാജലക്ഷ്മി, സ്ഥിരം സമിതി അദ്ധ്യക്ഷൻ മുഹമ്മദ് അൻവർ, അംഗങ്ങളായ വി.കെ. ശിവൻ, കെ.എസ്. താരാനാഥ്, ടി.വി. ജമാൽ എന്നിവരുടെ നേതൃത്വത്തിലാണ് മാലിന്യം നീക്കിയത്.