bjp
മൂവാറ്റുപുഴ നിയോജകമണ്ഡലം നേതൃയോഗം ബി.ജെ.പി ദേശീയ നിർവ്വാഹക സമിതിയംഗവും കേരളഘടകം പ്രഭാരിയുമായ സി.പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു

മൂവാറ്റുപുഴ: കർഷകരെ വഞ്ചിക്കുന്ന നയമാണ് ഇടത്‌വലത് മുന്നണികൾ കേരളത്തിൽ നടപ്പിലാക്കുന്നതെന്ന് ബി.ജെ.പി ദേശീയ നിർവ്വാഹകസമിതിയംഗവും കേരളഘടകത്തിന്റെ പ്രഭാരിയുമായ സി.പി. രാധാകൃഷ്ണൻ പറഞ്ഞു. ബി.ജെ.പി മൂവാറ്റുപുഴ നിയോജകമണ്ഡലം നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രവർത്തകർ അദ്ദേഹത്തിനെ പൈനാപ്പിൾ നൽകി സ്വീകരിച്ചു. മൂവാറ്റുപുഴ ടൗൺഹാളിൽ നടന്ന യോഗത്തിൽ ബി.ജെ.പി നിയോജകമണ്ഡലം പ്രസിഡന്റ് വി.സി. ഷാബു അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽസെക്രട്ടറി ജോർജ്ജ് കുര്യൻ, സംസ്ഥാന സെക്രട്ടറി സി. ശിവൻകുട്ടി, ജില്ലാ പ്രസിഡന്റ് എസ്. ജയകൃഷ്ണൻ, ജില്ലാ ജനറൽസെക്രട്ടറി എം.എ. ബ്രഹ്മരാജ്, മേഖല സെക്രട്ടറി സി.ജി. രാജഗോപാൽ, ജില്ലാ സെക്രട്ടറി ഇ.റ്റി. നടരാജൻ, മണ്ഡലം ജനറൽ സെക്രട്ടറിമാരായ കെ.പി. തങ്കക്കുട്ടൻ, അരുൺ.പി. മോഹൻ, ജില്ല വൈസ് പ്രസിഡന്റ് എസ്. സജി, ജില്ല സെക്രട്ടറി ഏലൂർസജികുമാർ, മറ്റ് സംസ്ഥാനജില്ലാ മണ്ഡലംപഞ്ചായത്ത് നേതാക്കൾ പങ്കെടുത്തു.
.