ആലുവ: കേരള ജേർണലിസ്റ്റ്സ് യൂണിയൻ ജില്ലാ കമ്മിറ്റി ഏർപ്പെടുത്തിയ രണ്ടാമത് 'സുനീഷ് കോട്ടപ്പുറം സ്മാരക മാദ്ധ്യമ അവാർഡ്' വിതരണവും അനുസ്മരണ സമ്മേളനവും ഇന്ന് നടക്കും. ആലുവ എഫ്.ബി.ഒ.എ ഹാളിൽ രാവിലെ 10ന് അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് ബോബൻ ബി. കിഴക്കേത്തറ അദ്ധ്യക്ഷത വഹിക്കും. നഗരസഭ ചെയർമാൻ എം.ഒ. ജോൺ മുഖ്യാതിഥിയാകും. ജനയുഗം കൊച്ചി ബ്യൂറോ ചീഫ് ആർ. ഗോപകുമാർ അനുസ്മരണ പ്രഭാഷണം നടത്തും.
സി.പി.എം ഏരിയ സെക്രട്ടറി ഉദയകുമാർ, സി.പി.ഐ മണ്ഡലം സെക്രട്ടറി എ. ഷംസുദ്ദീൻ, ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ് എം.എൻ. ഗോപി, മർച്ചന്റ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി എ.ജെ. റിയാസ്, കെ.ജെ.യു ഭാരവാഹികളായ കെ.സി. സ്മിജൻ, ഷാജി ഇടപ്പള്ളി, ജോഷി അറയ്ക്കൽ, എം.എ. ഷാജി, ശ്രീമൂലം മോഹൻദാസ്, ശശി പെരുമ്പടപ്പ്, ജെറോം മൈക്കിൾ, ജോസി പി. ആൻഡ്രൂസ്, എം.ജി. സുബിൻ എന്നിവർ സംസാരിക്കും. മനോരമ ന്യൂസ് പറവൂർ ലേഖകൻ കെ.ഒ. ബാബുക്കുട്ടനാണ് അവർഡിന് അർഹനായത്.