anoopjacob

മുളന്തുരുത്തി:കോണോത്തുപുഴയിൽ ഉപ്പുവെള്ളം കയറുന്നതു തടയുവാൻ പുത്തൻകാവ് ഭാഗത്ത് നിർമ്മിക്കുന്ന റെഗുലേറ്ററിന്റെ നിർമ്മാണോദ്ഘാടനം അനൂപ് ജേക്കബ്ബ് എം.എൽ.എ നിർവഹിച്ചു. എം.സ്വരാജ് എം.എൽ.എ അദ്ധ്യക്ഷനായിരുന്നു. ബ്ലോക്ക് പ്രസിഡന്റ് രാജു പി.നായർ, പഞ്ചായത്ത് പ്രസിഡന്റുമാരായ ബിജു തോമസ്, അജിത, മറിയാമ്മ, എം.ആർ രാജേഷ്, നഗരസഭ ചെയർപേഴ്സൺ രമ സന്തോഷ് തുടങ്ങിയവർ പങ്കെടുത്തു.ചീഫ് എൻജിനീയർ ടെറൻസ് ആന്റണി റിപ്പോർട്ട് അവതരിപ്പിച്ചു. കിഫ്ബിയുടെ ധനസഹായത്തോടെ കേരള ഇറിഗേഷന്‍ ഇന്‍‌ഫ്രാസ്ട്രെക്ചർ ഡവലപ്മെന്റ് കോർപറേഷൻ 23 കോടി രൂപ മുടക്കിയാണ് റെഗുലേറ്റർ നിർമ്മിക്കുന്നത്.