മൂവാറ്റുപുഴ: ഹിന്ദു ഇക്കണോമിക് ഫോറം (എച്ച്.ഇ.എഫ്) മൂവാറ്റുപുഴ ചാപ്ടറിന്റെ ജീവകാരുണ്യപ്രവർത്തനങ്ങളുടെ ഭാഗമായി നിർമിച്ച വീടിന്റെ താക്കോൽദാനം നടന്നു. പ്രസിഡന്റ് ശിവദാസ് ടി. നായർ അദ്ധ്യക്ഷത വഹിച്ചു. മുൻ പ്രസിഡന്റ് പി.എസ് രാജീവും എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം എം.ജീ രാജേഷും ചേർന്ന് വീടിന്റെ താക്കോൽദാനം നിർവഹിച്ചു. ഭാരവാഹികളായ കെ.എസ്. സന്തോഷ്, ശ്രീജിത്ത് മോഹൻ, ഷിനോദ് എന്നിവർ പ്രസംഗിച്ചു.