മൂവാറ്റുപുഴ: മൂവാറ്റുപുഴ മിനി സിവിൽ സ്റ്റേഷന്റെ അറ്റകുറ്റപ്പണികൾക്ക് 55ലക്ഷം രൂപ അനുവദിച്ചതായി എൽദോ എബ്രഹാം എം.എൽ.എ അറിയിച്ചു. 10വർഷം മുമ്പ് പ്രവർത്തനമാരംഭിച്ച മിനി സിവിൽ സ്റ്റേഷനിലെ കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണി നടത്തുന്നതിനും ടോയ്ലെറ്റുകളുടെ അറ്റകുറ്റപ്പണികൾ, പെയിന്റിംഗ് അടക്കമുള്ള നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നതിനാണ് തുക അനുവദിച്ചിരിക്കുന്നത്.

മൂവാറ്റുപുഴ നിയോജക മണ്ഡലത്തിലെ എല്ലാ സർക്കാർ ഓഫീസുകളും സിവിൽ സ്റ്റേഷനിലാണ് പ്രവർത്തിക്കുന്നത്. ജീവനക്കാരടക്കം ആയരക്കണക്കിന് ആളുകളാണ് പ്രതിദിനം സിവിൽ സ്റ്റേഷനിലെത്തുന്നത്. പത്ത് വർഷം മുമ്പ് പ്രവർത്തനമാരംഭിച്ച സിവിൽ സ്റ്റേഷനിലെ ടോയ്ലെറ്റ് കോംപ്ലക്‌സുകൾ അടക്കം നവീകരിക്കണമെന്ന് ജിവനക്കാരുടെ സംഘടനകൾ എൽദോ എബ്രഹാം എം.എൽ.എയോട് ആവശ്യപ്പെട്ടിരുന്നു.