അങ്കമാലി: കരയാംപറമ്പിൽ വാഹന അപകടത്തിൽ രണ്ടു പേർക്ക് പരിക്കേറ്റു. അങ്കമാലി തിരുവല്ലൂർ ഭവനിൽ ശങ്കരൻ നായർ (67) ഭാര്യ പ്രമീള (60) എന്നിവർക്കാണ് പരിക്കേറ്റത്. രാവിലെ 6.10 ഓടെ ആയിരുന്നു അപകടം.ഇവർ സഞ്ചരിച്ചിരുന്ന കാറ് മീഡിയനിൽ ഇടിച്ച് മറയുകയായിരുന്നു.പരിക്കേറ്റ ഇരുവരേയും അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പിന്നീട് ആശുപത്രിവിട്ടു.