കിഴക്കമ്പലം: കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് മനയത്തുപീടിക വനിത ക്ഷേമ കേന്ദ്രത്തിൽ ഗ്രാമസഭ യോഗം ചേർന്ന പഞ്ചായത്തംഗം എബി മാത്യു അടക്കം 15 പേർക്കെതിരെ പുത്തൻകുരിശ് പൊലീസ് എപ്പിഡമിക് ആക്ട് അനുസരിച്ച് കേസെടുത്തു. സാമൂഹീക അകലം പാലിക്കാതെ നിയന്ത്രണ വിധേയമല്ലാതെ ആളുകളെ പങ്കെടുപ്പിച്ച് യോഗം നടത്തിയതിനെതിരെയാണ് കേസെടുത്തത്.