bhavana
മാനാറി ഭാവന ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ജനപ്രതിനിധികൾക്ക് നൽകിയ സ്വീകരണത്തിൽ പായിപ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മാത്യൂസ് വർക്കിയെ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പൊന്നാട അണിയിച്ച് മൊമന്റോ നൽകി സ്വീകരിക്കുന്നു

മൂവാറ്റുപുഴ: മാനാറി ഭാവന ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി. പായിപ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മാത്യൂസ് വർക്കി , ജില്ലാ പഞ്ചായത്ത് മെമ്പർ ഷാന്റി എബ്രഹാം ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ റിയാസ്ഖാൻ, വാർഡ് മെമ്പർ ജയശ്രീ ശ്രീധരൻ എന്നിവർക്കാണ് സ്വീകരണം നൽകിയത്. ജനപ്രതിനിധികളെ പൊന്നാട അണിയിച്ചും മൊമന്റോ നൽകിയുമാണ് സ്വീകരിച്ചത്. സ്വീകരണ സമ്മേളനം താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി.കെ.ഉണ്ണി ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് കെ.എം. രാജമോഹനൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.എം.ഷമീർ സ്വാഗതം പറഞ്ഞു . ചടങ്ങിൽ സി.എ. പരീക്ഷ വിജയിച്ച പി.ബി.അൽത്താഫിനും, ലൈബ്രറി തല വനിത വായന മത്സര വിജയികൾക്കും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മാത്യൂസ് വർക്കി സമ്മാനങ്ങൾ നൽകി അനുമോദിച്ചു. ലൈബ്രറി തലത്തിൽ യു.പി.കുട്ടികൾക്കായി നടത്തിയ വായന മത്സര വിജയികൾക്ക് ജില്ല പഞ്ചായത്ത് മെമ്പർ ഷാന്റി എബ്രാഹാം സമ്മാനങ്ങൾ നൽകി അനുമോദിച്ചു . വാർഡ് മെമ്പർ ജയശ്രീ ശ്രീധരൻ , മുൻ വാർഡ് മെമ്പർ പി.എസ്.ഗോപകുമാർ , പായിപ്ര സർവ്വീസ് സഹകരണ ബാങ്ക് മെമ്പർ കെ.എസ്.രങ്കേഷ്, കെ.വി. വേണു എന്നിവർ സംസാരിച്ചു.