 
കൂത്താട്ടുകുളം:മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റിയിൽ നിന്നും ഹ്യൂമൻ റിസോഴ്സ് മാനേജ്മെന്റിൽ റാങ്ക് കരസ്ഥമാക്കിയ കൃഷ്ണസജിയെ കിഴകൊമ്പ് പുരോഗമന സാഹിത്യ ഗ്രന്ഥശാല, ബാലവേദി, വനിതാവേദി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ആദരിച്ചു.ഗ്രന്ഥശാലാവൈസ് പ്രസിഡന്റ് പി. ജെ.തോമസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി എം. കെ. രാജു,ഉപഹാരസമർപ്പണം നടത്തി.സി. എൻ. സുരേന്ദ്രൻ, സുമ ഹരിദാസ്, ഷിനുമോഹൻ, അനുജോണി,അലീസ ബിജു,എന്നിവർ സംസാരിച്ചു.