കോലഞ്ചേരി: മഞ്ഞിനിക്കര കബറടങ്ങിയിരിക്കുന്ന ഇഗ്‌നാത്തിയോസ് ഏലിയാസ് തൃതീയൻ പാത്രിയാർക്കിസ് ബാവായുടെ ശ്രാദ്ധപ്പെരുനാൾ കൊവിഡ് സാഹചര്യം കണക്കിലെടുത്ത് ഓർമ്മ ദിവസമായ 12, 13 തീയതികളിൽ മലേക്കുരിശ് ദയറായിൽ നടക്കും. വെള്ളിയാഴ്ച വൈകീട്ട് 6 ന് സന്ധ്യ പ്രാർത്ഥനയും തുടർന്ന് എരമത്തുതാഴം കുരിശിങ്കൽ ധൂപ പ്രാർത്ഥനയും നടക്കും. ശനിയാഴ്ച രാവിലെ 8 ന് കുർബാനയും നടക്കും.