bhima-j

കൊച്ചി: സ്വർണാഭരണ രംഗത്ത് ബി.ഐ.എസ് 916 സംശുദ്ധിയുടെ മുഖമുദ്ര‌യുമായി ഭീമയ്ക്ക് 96-ാം വാർഷിക നിറവ്. ഗുണമേന്മയുടെയും വിശ്വാസ്യതയുടെയും മികച്ച സേവനത്തിന്റെയും കരുത്തിൽ മലയാളികളുടെ പ്രിയപ്പെട്ട ബ്രാൻഡാണ് ഭീമ.

ഏത് പ്രായക്കാർക്കും ഏത് അവസരത്തിനും ഏത് ബഡ്‌ജറ്റിനും ഇണങ്ങിയ ആകർഷക രൂപകല്പനയോടെയുള്ള ആഭരണങ്ങളാണ് ഭീമയുടെ മികവ്. വിപണിയിലെ തന്നെ ഏറ്റവും മികച്ച ഉപഭോക്തൃസേവനം ഭീമയുടെ സവിശേഷതയാണ്. പേഴ്‌സണൽ ഷോപ്പിംഗ്, അപ്പോയിന്റ്‌മെന്റ് ഷോപ്പിംഗ്, അഡ്വാൻസ് ബുക്കിംഗ്, ഭീമ ഗോൾഡ് ട്രീ എന്നിവ ശ്രദ്ധേയം.

• വൈദഗ്ദ്ധ്യമുള്ള കൺസൾട്ടന്റിന്റെ സാമീപ്യം ഷോപ്പിംഗ് വേളയിൽ ഉറപ്പാക്കുന്നതാണ് പേഴ്‌സണൽ ഷോപ്പിംഗ്.

• ഉപഭോക്താക്കൾക്ക് മുൻകൂട്ടി സമയം നിശ്‌ചയിച്ച്, സുഗമമായും സുരക്ഷിതമായും ഷോപ്പ് ചെയ്യാൻ അവസരമേകുന്നതാണ് അപ്പോയിന്റ്‌മെന്റ് ഷോപ്പിംഗ്.

• വിലക്കയറ്റത്തിന്റെ ആശങ്കയില്ലാതെയും കുറഞ്ഞപണിക്കൂലിയിലും ഇഷ്‌ടപ്പെട്ട ആഭരണങ്ങൾ സ്വന്തമാക്കാൻ അഡ്വാൻഡ് ബുക്കിംഗിലൂടെയും സാധിക്കും.

• ചെറിയ നിക്ഷേപം കൂട്ടിവച്ച്, പ്രിയപ്പെട്ട ആഭരണം സ്വന്തമാക്കാൻ അവസരമേകുന്നതാണ് ഭീമ ഗോൾഡ് ട്രീ പദ്ധതി.

ഏത് ജുവലറിയിൽ നിന്നും വാങ്ങിയ പഴയ സ്വർണാഭരണങ്ങൾക്കും വിപണിയിലെ ഏറ്റവും മികച്ച റീസെയിൽ വില, മികച്ച വില്പനാനന്തര സേവനം, സുതാര്യമായ ബില്ലിംഗ് എന്നിങ്ങനെയും ഭീമയുടെ സവിശേഷതകൾ ഒട്ടേറെ.

ഭീമാ എക്‌സ്‌പീരിയൻസ് സോൺ

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പെടെയുള്ള സാദ്ധ്യതകളുമായി പുത്തൻ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തുന്ന ഷോപ്പിംഗും ഭീമ ആരംഭിച്ചു. ഭീമയുടെ ഇടപ്പള്ളി, കോട്ടയം ഷോറൂമുകളിൽ ഇതിനായി 'ഭീമ എക്‌സ്‌പീരിയൻസ് സോൺ" ഒരുക്കി. ഉപഭോക്താക്കൾക്ക് ആഭരണം നേരിട്ട് സ്‌പർശിക്കാതെ തന്നെ, വി‌ർച്വലായി അവ അണിയാനും മികവുകൾ മനസിലാക്കാനും ഇതുവഴി കഴിയും.