വൈപ്പിൻ: എസ്.എൻ.ഡി.പി യോഗം നായരമ്പലം നോർത്ത് ശാഖ പ്രവർത്തക യോഗം യൂണിയൻ കൗൺസിലർ കെ പി ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് വി.ജി. വിശ്വനാഥൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി ടി. ബി. ജോഷി മുഖ്യ പ്രഭാഷണം നടത്തി. യൂണിയൻ കൗൺസിലർ സി. കെ. ഗോപാലകൃഷ്ണൻ, ശാഖ സെക്രട്ടറി അനീഷ് രാധാകൃഷ്ണൻ, കല സന്തോഷ് , ബിനുരാജ് പരമേശ്വരൻ, പി.എസ് റോയ് എന്നിവർ സംസാരിച്ചു.