ആലുവ: കേരള ജേർണലിസ്റ്റ്സ് യൂണിയൻ (കെ.ജെ.യു) ജില്ലാ കമ്മിറ്റി ഏർപ്പെടുത്തിയ രണ്ടാമത് 'സുനീഷ് കോട്ടപ്പുറം സ്മാരക മാദ്ധ്യമ അവാർഡ്' മനോരമ ന്യൂസ് പറവൂർ ലേഖകൻ കെ.ഒ. ബാബുക്കുട്ടന് അൻവർ സാദത്ത് എം.എൽ.എ സമ്മാനിച്ചു. ജില്ലാ പ്രസിഡന്റ് ബോബൻ ബി. കിഴക്കേത്തറ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ ചെയർമാൻ എം.ഒ. ജോൺ മുഖ്യാതിഥിയായി.
ജനയുഗം കൊച്ചി ബ്യൂറോ ചീഫ് ആർ. ഗോപകുമാർ അനുസ്മരണ പ്രഭാഷണം നടത്തി. കെ.ജെ.യു സംസ്ഥാന സെക്രട്ടറി കെ.സി. സ്മിജൻ, ട്രഷറർ ഷാജി ഇടപ്പള്ളി, സി.പി.എം ഏരിയ സെക്രട്ടറി എ.പി. ഉദയകുമാർ, സി.പി.ഐ മണ്ഡലം സെക്രട്ടറി എ. ഷംസുദ്ദീൻ, ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ് എം.എൻ. ഗോപി, കെ.വി.വി.ഇ.എസ് ജില്ലാ സെക്രട്ടറി കെ.സി ബാബു, കെ.ജെ.യു ഭാരവാഹികളായ ശ്രീമൂലം മോഹൻദാസ്, സുനീഷ് മണ്ണത്തൂർ, ജെറോം മൈക്കിൾ, ജോസി പി. ആൻഡ്രൂസ്, എം.ജി. സുബിൻ എന്നിവർ സംസാരിച്ചു. അവാർഡ് ജേതാവ് ബാബുക്കുട്ടൻ മറുപടി പ്രസംഗം നടത്തി.
ജനപ്രതിനിധികളായ രാജി സന്തോഷ്, ബാബു പുത്തനങ്ങാടി, അഭിലാഷ് അശോകൻ, ലത്തീഫ് പൂഴിത്തറ, പി.എസ്. പ്രീത, സൈജി ജോളി, ജെയ്‌സൺ മേലേത്ത്, അഫ്സൺ കുഞ്ഞുമോൻ, കെ.എസ്. മുഹമ്മദ് ഷെഫീക്ക്, സി.പി. നൗഷാദ് തുടങ്ങിയവർ പങ്കെടുത്തു.