അങ്കമാലി: റീബിൽഡ് കേരള പദ്ധതിയിൽ സ്റ്റേറ്റ് ഹൈവേയുടെ നിലവാരത്തിൽ വികസിപ്പിക്കുന്നതിന് അനുവദിച്ചിട്ടുള്ള മൂക്കന്നൂർഏഴാറ്റുമുഖം, ബ്ലാച്ചിപ്പാറപാലിശ്ശേരി റോഡ് വികസന പദ്ധതിയുടെ നിർമ്മാണോദ്ഘാടനം 11 ന് ഉച്ചകഴിഞ്ഞ് 3.30 ന് സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുമെന്ന് റോജി എം. ജോൺ എം.എൽ.എ അറിയിച്ചു. ഓൺലൈനായി നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ അദ്ധ്യക്ഷത വഹിക്കും.