photo-dharna

ഉദയംപേരൂർ: പഞ്ചായത്ത് വർക്കിംഗ് കമ്മറ്റിയിൽ കോൺഗ്രസ് മെമ്പർമാരുടെ വാർഡുകളിൽ നിന്ന് അർഹമായ പ്രാതിനിദ്ധ്യം നൽകിയില്ലെന്നാരോപിച്ച് കോൺഗ്രസ് ഉദയംപേരൂർ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പഞ്ചയത്ത് പടിക്കൽ ധർണ നടത്തി.15 അംഗങ്ങളെ ഉൾപ്പെടുത്തി വർക്കിംഗ് ഗ്രൂപ്പ് കൂടാൻ നിയമമുണ്ടെന്നിരിക്കെകെ വെറും 6 പേരെ മാത്രം ഉൾപ്പെടുത്തിയാണ് കമ്മിറ്റി ചേർന്നതെന്ന് കോൺഗ്രസ് ആരോപിച്ചു.തൃപ്പൂൂണിത്തുറ നിയോജക മണ്ഡലം കൺവീനർ ബാബു ആന്റണി ധർണ ഉദ്ഘാടനം ചെയ്തു. മുൻ പഞ്ചായത്ത് പ്രസിഡന്റ് ജോൺ ജേക്കബ്ബ് അദ്ധ്യക്ഷനായി.പാർലമെന്ററി പാർട്ടി നേതാവ് ഷൈമോൻ, മത്സ്യത്തൊഴിലാളി സംസ്ഥാന സെക്രട്ടറി ടി.വി. ഗോപി ദാസ് ,യൂത്ത് കോൺഗ്രസ് മണ്ഡം പ്രസിഡന്റ് രതീഷ് കുഞ്ഞപ്പൻ, സ്മിത രാജേഷ്, ബിനു ജോഷി,

ബിനിൽരാജ്, ആനി അഗസ്റ്റിൻ തുടങ്ങിയവർ സംസാരിച്ചു.