 
പറവൂർ: മൂത്തകുന്നം - മാല്യങ്കര റോഡിൽ കൊട്ടുവള്ളിക്കാട് ഹെൽത്ത് സെന്ററിന് സമീപം കാർ ഇടിച്ച് കലങ്കും കുടിവെള്ളപ്പൈപ്പും തകർന്നു. ഞായറാഴ്ച രാത്രി എട്ടരയോടെയാണ് അപകടം. കാറിന്റെ മുൻഭാഗം തകർന്നു. യാത്രക്കാർ പരുക്കില്ലാതെ രക്ഷപ്പെട്ടു. കലുങ്കിന്റെ സംരക്ഷണ ഭിത്തിയോടെ ചേർന്നാണ് കുടിവെള്ള പൈപ്പ് സ്ഥാപിച്ചിട്ടുള്ളത്. ചെറിയ അപകടം ഉണ്ടായാൽ പ്രദേശത്ത് കുടിവെള്ളം മുടങ്ങുന്ന അവസ്ഥയാണ്. വീതി കുറഞ്ഞ കലുങ്കായതിനാൽ അപകടങ്ങൾ പതിവാണ്.