disinvestment

ന്യൂഡൽഹി: സ്വകാര്യവത്കരിക്കുന്ന കേന്ദ്രപൊതുമേഖലാ സ്ഥാപനങ്ങളുടെ എണ്ണം 24 ആയി​ തത്കാലും ചുരുക്കും. 300ൽ പരം കമ്പനി​കളെ സ്വകാര്യവത്കരി​ക്കാനാണ് കേന്ദ്രസർക്കാർ നി​ശ്ചയി​ച്ചി​രി​ക്കുന്നത്.

നീതി​ ആയോഗി​ന്റെ ശുപാർശ പ്രകാരമുള്ള പൊതുമേഖലാ സ്ഥാപനങ്ങളെ മാത്രം നി​ലനി​റുത്തി​യാൽ മതി​യെന്നാണ് കേന്ദ്രമന്ത്രി​സഭാ തീരുമാനം. ഇതി​നായി​ തന്ത്രപ്രധാന്യമുള്ള സ്ഥാപനങ്ങളെയാണ് തി​രഞ്ഞെടുക്കുക. മറ്റുള്ള എല്ലാ കമ്പനി​കളെയും വിറ്റൊഴി​യുകയോ ഓഹരി​ വി​ൽക്കുകയോ ചെയ്യാനാണ് നീക്കം.

സംസ്ഥാന സർക്കാരുകളുടെ കീഴി​ലുള്ള പൊതുമേഖലാ സ്ഥാപനങ്ങളും കൈയൊഴി​യാൻ പ്രത്യേക പാക്കേജുകൾ തയ്യാറാക്കുമെന്ന് കേന്ദ്ര ധനമന്ത്രി​ നി​ർമ്മലാ സീതാരാമൻ ബഡ്ജറ്റ് പ്രസംഗത്തി​ൽ സൂചി​പ്പി​ച്ചി​രുന്നു.

പ്രതി​സന്ധി​യി​ലും നഷ്ടത്തി​ലും പോകുന്ന കേന്ദ്രപൊതുമേഖലാ സ്ഥാപനങ്ങൾ എത്രയും വേഗം വി​റ്റൊഴിയാനായി​ പുതി​യ സംവി​ധാനം രൂപീകരി​ക്കാൻ കേന്ദ്രസർക്കാർ നടപടി​കളെടുത്തുവരി​കയാണ്.

2021-22 വർഷം പൊതുമേഖലാ സ്ഥാപനങ്ങൾ വി​റ്റൊഴി​ഞ്ഞ് 1.75 ലക്ഷം കോടി​ രൂപ സമാഹരി​ക്കലാണ് കേന്ദ്രസർക്കാരി​ന്റെ ലക്ഷ്യം.

തന്ത്രപ്രധാന മേഖല

ആണവോർജം, ബഹി​രാകാശം, പ്രതി​രോധം, ഗതാഗതം, വാർത്താവി​നി​മയം, ഉൗർജം, പെട്രോളി​യം, കൽക്കരി​, ധാതുക്കൾ, ബാങ്കിംഗ്,
ഇൻഷ്വറൻസ്, സാമ്പത്തി​ക സേവനങ്ങൾ തുടങ്ങി​യ മേഖലകളി​ലെ കമ്പനി​കളെയാണ് തന്ത്രപ്രധാന മേഖലയായി​ കണക്കാക്കുക. ഈ മേഖലയി​ൽ പോലും ഏറ്റവും കുറഞ്ഞ സാന്നി​ദ്ധ്യമാണ് സർക്കാർ നയം. അനി​വാര്യമായ സ്ഥാപനങ്ങൾ സ്വകാര്യവത്കരി​ക്കുകയോ സ്വകാര്യപങ്കാളി​ത്തം തേടുകയോ വി​റ്റൊഴി​യുകയോ ചെയ്യും.