ആലുവ: കൊവിഡ് മാനദണ്ഡം പാലിച്ച് തുരുത്തുമ്മൽ ശ്രീവീരഭദ്രകാളീക്ഷേത്രത്തിലെ അവിട്ട ദർശന മഹോത്സവം തുടങ്ങി. 12 നാണ് ചരിത്ര പ്രസിദ്ധമായ അവിട്ട ദർശനം നടക്കുന്നത്. കൊവിഡ് മാനദണ്ഡപ്രകാരം 10 വയസിനു താഴെയും 60 വയസിനു മുകളിലുമുള്ളവർക്ക് ക്ഷേത്ര ദർശനം അനുവദനീയമല്ല.

12ന് ഉച്ചയ്ക്ക് 12 മണിക്ക് അവിട്ട ദർശനം നടക്കുമെങ്കിലും അവിട്ട സദ്യ ഒഴിവാക്കി. പറക്കെഴുന്നള്ളിപ്പ് ക്ഷേത്രത്തിന് പുറത്തേയ്ക്ക് ഇക്കുറിയില്ല. ക്ഷേത്രസന്നിധിയിൽ പറ നിറക്കാം. ദിവസവും പുലർച്ചെ അഞ്ച് മണിക്ക് നിർമ്മാല്യദർശനത്തോടെ ചടങ്ങുകൾ ആരംഭിക്കും. വൈകിട്ട് 6.30ന് ദീപാരാധന, കളമെഴുത്തുംപാട്ടും, രാത്രി 7.30ന് പ്രഭാഷണം എന്നിവ നടക്കും. 11ന് 25 കലശം, അവിട്ട ദർശന ദിവസം രാത്രി 11ന് എരുത്തിക്കാവ് ഭഗവതി ക്ഷേത്രത്തിൽ നിന്നം താലപ്പൊലി, 12 ന് മുടിയേറ്റ്, തുടർന്ന് ഗുരുതിയോടെ മഹോത്സവം സമാപിക്കും.