krishi
ബാല സഭയുടെ ജൈവ പച്ചക്കറി കൃഷി പഞ്ചായത്തംഗം നിസ്സാർ ഇബ്രാഹിം ഉദ്ഘാടനം നിർവഹിക്കുന്നു

കിഴക്കമ്പലം: കുട്ടിക്കൂട്ടം ജൈവ പച്ചക്കറി ഉത്പാദന രംഗത്തേയ്ക്ക്. കുന്നത്താനാട് പഞ്ചായത്തിലെ 12 ാം വാർഡിൽ രൂപീകരിച്ച ബാലസഭയാണ് വിഷ രഹിതമായ ജൈവ പച്ചക്കറി ഉത്പാദിപ്പിക്കാൻ മുന്നിട്ടിറങ്ങിയത്. അമ്പലപ്പടി പോസി​റ്റീവ് കുടുംബശ്രീയുടെ നേതൃത്വത്തിലാണ് ബാലസഭ രൂപീകരിച്ചത്. വിദ്യാർത്ഥികൾക്ക് കാർഷികരംഗത്ത് പ്രോത്സാഹനം നൽകുന്നതിനും പരിപോഷിപ്പിക്കുന്നതിനും വേണ്ടി ആദ്യഘട്ടത്തിൽ ഇരുപത് വിദ്യാർത്ഥികളെയാണ് ബാല സഭയിൽ ഉൾപ്പെടുത്തിയത്. മണ്ടൊപ്പിള്ളിയിൽ യൂസഫിന്റെ 30 സെന്റ് സ്ഥലത്താണ് കൃഷി.പഞ്ചായത്തംഗം നിസാർ ഇബ്രാഹിം ഉദ്ഘാടനം ചെയ്തു.സി.ഡി.എസ് പ്രസിഡന്റ് രമാദേവി, ലത, സഫിയ മുഹമ്മദ്, ടി.പി.ഷാജഹാൻ തുടങ്ങിയവർ പങ്കെടുത്തു. മുഹമ്മദ് ഫർഹാൻ (പ്രസിഡന്റ്),സൽമത്ത് റഷീദ് (സെക്രട്ടറി) ,ഹിശാന ഫർഹത്ത്(ട്രഷറർ) എന്നിവരാണ് ഭാരവാഹികൾ.