ആലുവ: ചൂർണ്ണിക്കര ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡിൽ മനക്കപ്പടി എടമനപ്പറമ്പ് കോളനിയിൽ വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് നിർമ്മിച്ച ശുദ്ധജല സംഭരണി അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. അൻവർ അലി അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് രാജി സന്തോഷ് മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് മെമ്പർ റൈജ അമീർ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അജി ഹക്കീം, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബാബു പുത്തനങ്ങാടി, വാർഡ് മെമ്പർ സി.പി. നൗഷാദ് എന്നിവർ സംസാരിച്ചു.