മൂവാറ്റുപുഴ: രണ്ടാർ ഈ എം.എസ് സ്മാരക വായനശാലയുടെ കീഴിലുള്ള വനിതാ വേദിയുടെ ആഭിമുഖ്യത്തിൽ സുഗതകുമാരി അനുസ്മരണം നടത്തി. താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം സിന്ധു ഉല്ലാസ് അനുസ്മരണ പ്രഭാഷണം നടത്തി. വനിതാ വേദി ചെയർപേഴ്സൻ മിനി രാഘവൻ അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് മെമ്പർ ബി.എൻ. ബിജു , ലൈബ്രറി രക്ഷാധികാരി കെഎൻ മോഹനൻ പ്രസീജ ബിനു മോൻ കെ.എൻ.വിലാസിനി എന്നിവർ സംസാരിച്ചു.