ആലുവ: സർക്കാർ - അർദ്ധസർക്കാർ ഭേദമില്ലാതെ മുഴുവൻ പ്രീപൈമറി അദ്ധ്യാപകരെയും സ്ഥിരപ്പെടുത്തി മിനിമം വേതനം ഉറപ്പുവരുത്തണമെന്ന് എ.കെ.എസ്.ടി.യു ആലുവ ഉപജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ സെക്രട്ടറി ശശിധരൻ കല്ലേരി ഉദ്ഘാടനം ചെയ്തു. ഉപജില്ലാ പ്രസിഡന്റ് സിബി അഗസ്റ്റിൻ അദ്ധ്യക്ഷത വഹിച്ചു. ഉപജില്ലാ സെക്രട്ടറി കെ.എൽ. പ്ലാസിഡ്, ജോസഫ്, എസ്. ശ്രീകല, ഐശ്വര്യ അനു, അഖില കൃഷ്ണൻ എന്നിവർ സംസാരിച്ചു.
ഉപജില്ല പ്രസിഡന്റായി ടി.എം. ജോസഫിനെയും സെക്രട്ടറിയായി ഒ.എസ്. ഐശ്വര്യയെയും തിരഞ്ഞെടുത്തു. അഖില കൃഷ്ണൻ, എസ്. ശ്രീകല (വൈസ് പ്രസിഡന്റുമാർ), ധന്യമനോജ്, പീറ്റർ വില്യം (ജോയിന്റ് സെക്രട്ടറിമാർ), പി.എം. സൗമ്യ (ട്രഷറർ) എന്നിവരാണ് മറ്റ് ഭാരവാഹികൾ.