seba-muhammedaly
കെ.എസ്.ഇ.ബി സേവനങ്ങൾ വാതിൽ പടിയിലേക്ക് പദ്ധതി ചെങ്ങമനാട് പഞ്ചായത്തിൽ പ്രഡിഡന്റ് സെബ മുഹമ്മദാലി ഉദ്ഘാടനം ചെയ്യുന്നു

നെടുമ്പാശേരി: കെ.എസ്.ഇ.ബി സേവനങ്ങൾ വാതിൽ പടിയിലേക്ക് പദ്ധതി ചെങ്ങമനാട് പഞ്ചായത്തിൽ പ്രഡിഡന്റ് സെബ മുഹമ്മദാലി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ഷാജൻ എബ്രഹാം അദ്ധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ നൗഷാദ് പാറപ്പുറം, പഞ്ചായത്തംഗങ്ങളായ നഹാസ് കളപ്പുരയിൽ, ഇ.ഡി. ഉണ്ണികൃഷ്ണൻ, കെ.എസ്.ഇ.ബി അസി. എൻജിനീയർ എൻ.എ. സുരേഷ്, ഓവർസിയർ ഷാജിമോൻ, സബ് എൻജിനീയർ റെജി എന്നിവർ സംസാരിച്ചു.