 
നെടുമ്പാശേരി: എം.ജി യൂണിവേഴ്‌സിറ്റി എം.എസ്.സി (സുവോളജി) പരീക്ഷയിൽ രണ്ടാം റാങ്ക് നേടിയ ചെങ്ങമനാട് പുതുവാശ്ശേരി കരിന്തരണ്ടകരക്കൽ വീട്ടിൽ ചന്ദ്രൻ - സിന്ധു ദമ്പതികളുടെ മകൾ കെ.സി. സാന്ദ്രയെ കോൺഗ്രസ് പുതുവാശേരി വാർഡ് കമ്മിറ്റി ആദരിച്ചു. അൻവർസാദത്ത് എം.എൽ.എ ഉപഹാരം സമ്മാനിച്ചു. സജീന്ദ്രൻ പുതുവാശ്ശേരി, ശശി തോമസ്, അൽ അമീൻ, സി.ടി. ബൈജു, പി.യു. നിസാമുദ്ദീൻ, ഷാജി മല്ലിശ്ശേരി, കൃഷ്ണകുമാർ നൂറാട്ട്, കെ.കെ. സുധീർ, ദീലീപ് പുത്തൻകടവ്, സിറാജുദ്ദീൻ കീത്തോളി എന്നിവർ പ്രസംഗിച്ചു.