കൊച്ചി: ഹയർസെക്കൻഡറി വിദ്യാഭ്യാസ മേഖലയോടുള്ള ഇടതു സർക്കാരിന്റെ അവഗണനയിൽ പ്രതിഷേധിച്ചും, ശമ്പള പരിഷ്‌കരണത്തിലെ അപാകതകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടും യു.ടി.ഇ.എഫ് സംഘടനകൾ നടത്തുന്ന സമരത്തോടൊപ്പം എ.എച്ച്.എസ്.എസ്.ടി.എ പങ്കെടുക്കുമെന്ന് സംസ്ഥാന സെക്രട്ടറി എസ്. മനോജ് പറഞ്ഞു. 10 നാണ് പണിമുടക്ക് നടക്കുക.
ഹയർസെക്കൻഡറി മേഖലയെ നശിപ്പിക്കാനുള്ള ഗൂഢ ശ്രമത്തിൽ നിന്നും പിന്തിരിയുക, പ്ലസ് ടു പരീക്ഷ പ്രഹസനം ആക്കാനുള്ള നീക്കം ഉപേക്ഷിക്കുക, മൂല്യനിർണയത്തിന്റെ പേരിൽ ഹയർ സെക്കൻഡറി അദ്ധ്യാപകർ ക്കെതിരെയുള്ള പ്രതികാരനടപടികൾ അവസാനിപ്പിക്കുക, ലീവ് സറണ്ടർ ആനുകൂല്യം പുനഃസ്ഥാപിക്കുക, ഭവന വായ്പാ പദ്ധതി നടപ്പിലാക്കുക, മെഡിക്കൽ ഇൻഷുറൻസ് നടപ്പിലാക്കുക, അദ്ധ്യാപകർക്ക് മൂന്നാമത് ഒരു ഗ്രേഡ് കൂടി അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് പണിമുടക്ക്.