നെടുമ്പാശേരി: ചെങ്ങമനാട് പഞ്ചായത്ത് ആറാംവാർഡിൽ പറമ്പയത്ത് 133-ാം നമ്പർ ഹൈടെക് അങ്കണവാടി നിർമ്മിക്കുന്നതിനായി എം.എൽ.എ ഫണ്ടിൽനിന്നും 38 ലക്ഷം രൂപ അനുവദിച്ചതായി അൻവർ സാദത്ത് എം.എൽ.എ അറിയിച്ചു. 799 ചതുരശ്രഅടി വിസ്തീർണമുള്ള ഹൈടെക് കെട്ടിടവും മുകളിൽ ഓടുപാകിയ മേൽക്കൂരയും നിർമ്മിക്കുന്നതിനാണ് തുക വകയിരുത്തിയിട്ടുള്ളത്. ഭരണാനുമതി ലഭിച്ചാലുടൻ ടെണ്ടർ നടപടികൾ പൂർത്തീകരിച്ച് നിർമ്മാണം ആരംഭിക്കും.