ആലുവ: എടത്തല മുതിരകാട്ടുമുകളിലെ ബി.ജെ.പിയുടെ ആദ്യകാല പ്രവർത്തകൻ പി.എ. നാരായണൻ അനുസ്മരണം ജില്ലാ വൈസ് പ്രസിഡന്റ് എം.എൻ. ഗോപി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡന്റ് ശ്രീക്കുട്ടൻ മുതിരകാട്ടുമുകൾ അദ്ധ്യക്ഷത വഹിച്ചു. നിയോജകമണ്ഡലം പ്രസിഡന്റ് എ. സെന്തിൽകുമാർ, കെ.ജി. ഹരിദാസ്, പ്രദീപ് പെരുമ്പടന്ന, അപ്പു മണ്ണാച്ചേരി, വി.കെ. അനിൽകുമാർ, ഗോപൻ പള്ളിപ്പുറം, രാധാകൃഷ്ണൻ, പി.കെ. ശശി എന്നിവർ സംസാരിച്ചു.