
ഏലൂർ: മേത്താനത്ത് സ്വകാര്യ ബസ് ഇടിച്ച് വൈദ്യുത ട്രാൻസ്ഫോർമർ തകർന്നു. ആർക്കും പരിക്കില്ല. ഇന്നലെ വൈകിട്ട് നാലോടെയാണ് സംഭവം. എതിർ ദിശയിൽ നിന്ന് വന്ന കാറിന് കടന്നുപോകാൻ ഇടം നൽകുന്നതിനിടെ നിയന്ത്രണം വിടുകയായിരുന്നു. അവസാന സ്റ്റോപ്പായതിനാൽ ബസിൽ യാത്രക്കാർ കുറവായിരുന്നു.ഏലൂർ -കലൂർ റൂട്ടിലോടുന്ന എൻ.ബി.എസ് ബസാണ് അപകടത്തിൽപ്പെട്ടത്. ബസിന്റെ മുൻവശം തകർന്നു. ട്രാൻസ്ഫോർമർ തകർന്നതിനാൽ പ്രദേശത്തെ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. രാത്രിയും വൈദ്യുതി പുനസ്ഥാപിക്കാനുള്ള ശ്രമത്തിലായിരുന്നു കെ.എസ്.ഇ.ബി ജീവനക്കാർ. സംഭവത്തിൽ പൊലീസ് കേസ് എടുത്തിട്ടില്ല.