അങ്കമാലി: സംസ്ഥാന സർക്കാരിന്റെ ബഡ്ജറ്റിനെക്കുറിച്ച് അങ്കമാലി സി.എസ്.എ ലൈബ്രറി ഇന്ന് സംവാദം നടത്തും. വൈകിട്ട് അഞ്ചിന് നടക്കുന്ന സംവാദം താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി അഡ്വ: വി.കെ.ഷാജി ഉദ്ഘാടനം ചെയ്യും. ലൈബ്രറി പ്രസിഡന്റ് സി.കെ. ഈപ്പൻ അധ്യക്ഷത വഹിക്കും. ബാങ്ക് എംപ്ലോയീസ് ഫെഡേഷൻ ഒഫ് ഇന്ത്യ സംസ്ഥാന ജോ. സെക്രട്ടറി ഷാജു ആന്റണി മുഖ്യപ്രഭാഷണം നടത്തും.