വൈപ്പിൻ: കാർഷിക മേഖലയെ സ്വകാര്യ കുത്തകകൾക്ക് തീറെഴുതിയതുപോലെ മത്സ്യബന്ധന മേഖലയേയും സ്വകാര്യ കുത്തകകൾക്ക് അടിയറവ് വെക്കുന്ന നയമാണ് കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കെന്ന് ആർ.എസ്.പി വൈപ്പിൻ നിയോജകമണ്ഡലം കമ്മിറ്റി കുറ്റപ്പെടുത്തി.ആഴക്കടൽ മത്സ്യബന്ധനത്തിന് വൻകിട ട്രോളറുകൾക്ക് അനുവാദം നല്കുക വഴി പന്ത്രണ്ട് ലക്ഷത്തോളം വരുന്ന പരമ്പരാഗത മത്സ്യ തൊഴിലാളികളുടെ ഉപജീവനം നഷ്ടപ്പെടുന്ന സ്ഥിതിയാണ്. മണ്ഡലം സെക്രട്ടറി പി.ടി. സുരേഷ് ബാബു, കെ കെ.സാലിഹ് , കെ. എസ്. സുഭാഷ്, കെ.വിസുധീർബാബു എന്നിവർ യോഗത്തിൽ പ്രസംഗിച്ചു.