വൈപ്പിൻ : മുനമ്പം ജനമൈത്രി പൊലീസും പള്ളിപ്പുറം കുഴുപ്പിള്ളി പഞ്ചായത്തുകളിലെ റസിഡൻസ് അസോസിയേഷനുകളുടെ കൂട്ടായ്മയായ മുനമ്പം വെൽഫയർ അസോസിയേഷനും ചേർന്ന് ആവിഷ്‌ക്കരിച്ച സി.സി.ടി.വി കാമറകൾ പ്രവർത്തനം എറണാകുളം റൂറൽ എസ്.പി. കെ. കാർത്തിക് ഉദ്ഘാടനം ചെയ്തു. 80 കാമറകളിൽ അമ്പതെണ്ണം പ്രവർത്തനം തുടങ്ങി. ബാക്കിയുള്ളവ ഉടൻ തന്നെ സ്ഥാപിക്കും. സംസ്ഥാന പാതയിലെ പ്രധാന സ്ഥലങ്ങളിലും ചെറായി, പള്ളിപ്പുറം , മുനമ്പം, കുഴുപ്പിള്ളി ബീച്ചുകളിലും നിരീക്ഷണ കാമറ പ്രവർത്തനം തുടങ്ങി. 25 ലക്ഷം രൂപയാണ് പദ്ധതി ചെലവ്.
മുനമ്പം എസ് എച്ച് ഒ എ.കെ.സുധീർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തുളസി സോമൻ , പഞ്ചായത്ത് പ്രസിഡന്റുമാരായ രമണി അജയൻ, കെ.. ബി.. നിബിൻ, വെൽഫയർ അസോസിയേഷൻ പ്രസിഡന്റ് സേവി താന്നിപ്പിള്ളി തുടങ്ങിയവർ പ്രസംഗിച്ചു.