കാലടി :അയ്യംമ്പുഴ പഞ്ചായത്തിലെ നാലാം വാർഡിലും, പതിമൂന്നാം വാർഡിലും കാട്ടാന കൂട്ടം കൃഷി നശിപ്പിച്ചു . അർദ്ധരാത്രിക്ക് ശേഷമാണ് കാട്ടാനക്കൂട്ടമിറങ്ങുന്നത്. കാച്ചപ്പിള്ളി വീട്ടിൽ തോമസ്, തോട്ടുങ്ങ പൈലി ,പുല്ലൻ പൗലോസ്, മഞ്ഞളി വീട്ടിൽ പൈലി, മാടൻ പൈലി ,കൊളാട്ടുകുടി ഷൈജു , അറയ്ക്കൽ അയ്യപ്പൻ ,വടക്കുഞ്ചേരി വീട്ടിൽ ഷൈജു എന്നിവരുടെ കൃഷിയാണ് കാട്ടാന നശിപ്പിച്ചത്. സി.പി.എം അയ്യംമ്പുഴ ലോക്കൽ സെക്രട്ടറി കെ .ജെ. ജോയ്, പഞ്ചായത്ത് പ്രസിഡന്റ് പി.യു ജോമോൻ, ടി ആർ മുരളി ,പഞ്ചായത്തംഗങ്ങളായ ശ്രുതി സന്തോഷ്, റിജി ഫ്രാൻസീസ്, എം. എം. ഷൈജു, കെ.ഒ.ബേബി,സി.പി.സന്തോഷ് ,ടി.എ.ഷാജി എന്നിവർ സ്ഥലം സന്ദർശിച്ചു. പഞ്ചായത്ത് അധികൃതർ ഫോറസ്റ്റിൽ പരാതി നൽകിയതിനെ തുടർന്ന് അനേഷണം ആരംഭിച്ചു. ഫോറസ്റ്റ് അധികൃതർക്ക് പരാതി നൽകിയതിനെ അവർ സംഭവം സ്ഥലം സന്ദർശിച്ചു