gov

കൊച്ചി: കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിലെ നിയമനങ്ങൾ സംബന്ധിച്ച ആരോപണങ്ങളിൽ കഴമ്പില്ലെന്ന് വൈസ് ചാൻസലർ ഡോ. ധർമരാജ് അടാട്ട് അറിയിച്ചു.

2018 ലെ യു.ജി.സി ചട്ടം അനുസരിച്ചാണ് നിയമനങ്ങൾ നടത്തിയത്.

ഓരോ ഉദ്യോഗാർത്ഥിയുടെയും അഭിമുഖം കഴിയുമ്പോൾ ഓരോ ഘടകത്തിനും ലഭിച്ച മാർക്കുകളും ആകെമാർക്കും രേഖപ്പെടുത്തി തിരിച്ചുനൽകും. തിരഞ്ഞെടുപ്പ് സമിതി ചെയർമാനെന്ന നിലയിൽ വൈസ് ചാൻസലർക്ക് മാർക്കിടാൻ അവകാശമുണ്ടെങ്കിലും താൻ ഒരിക്കലും മാർക്ക് നൽകിയിട്ടില്ല. മാർക്ക് ക്രോഡീകരിച്ച് റാങ്ക് ലിസ്റ്റ് തയ്യാറാക്കിയത് സിൻഡിക്കേറ്റിന്റെ അംഗീകാരം നേടിയാണ്.

സി.പി.എം നേതാവും പാലക്കാട് മുൻ എം.പിയുമായ എം.ബി. രാജേഷിന്റെ ഭാര്യ നിനിത കണിച്ചേരിയെ അസിസ്റ്റന്റ് പ്രൊഫസറായി നിയമിച്ചത് പുനഃപരിശോധിക്കില്ല. നിയമനം സംബന്ധിച്ച് രണ്ടു ദിവസത്തിനകം ഗവർണർക്ക് വിശദീകരണം നൽകും.

മലയാളം വിഭാഗത്തിൽ ഡോ. സംഗീത തിരുവളിനെ നിയമിക്കാൻ ശുപാർശക്കത്ത് ലഭിച്ചിട്ടില്ല. സമുദായ സംവരണത്തിൽ

യോഗ്യത അടിസ്ഥാനമാക്കിയാണ് സംഗീതയ്ക്ക് നിയമനം ലഭിച്ചത്.

രാ​ജേ​ഷി​ന്റെ​ ​ഭാ​ര്യ​യു​ടെ​ ​നി​യ​മ​ന​ത്തി​ൽ​ ​ഗ​വ​ർ​ണ​ർ​ ​വി​ശ​ദീ​ക​ര​ണം​ ​തേ​ടി

തി​രു​വ​ന​ന്ത​പു​രം​:​ ​മു​ൻ​ ​എം.​പി​ ​എം.​ബി.​ ​രാ​ജേ​ഷി​ന്റെ​ ​ഭാ​ര്യ​ ​ആ​ർ.​ ​നി​നി​ത​യ്ക്ക് ​കാ​ല​ടി​ ​സം​സ്‌​കൃ​ത​ ​സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​ ​അ​സി.​പ്രൊ​ഫ​സ​റാ​യി​ ​നി​യ​മ​നം​ ​ല​ഭി​ച്ച​ത് ​റാ​ങ്ക് ​പ​ട്ടി​ക​ ​അ​ട്ടി​മ​റി​ച്ചാ​ണെ​ന്നു​ള്ള​ ​പ​രാ​തി​യി​ൽ​ ​ഗ​വ​ർ​ണ​ർ​ ​സ​ർ​വ​ക​ലാ​ശാ​ല​യോ​ട് ​വി​ശ​ദീ​ക​ര​ണം​ ​തേ​ടി.​ ​അ​ധി​ക​യോ​ഗ്യ​ത​യു​ള്ള​ ​ത​ങ്ങ​ളെ​ ​ത​ഴ​ഞ്ഞാ​ണ് ​നി​നി​ത​യെ​ ​നി​യ​മി​ച്ച​തെ​ന്ന്,​ ​റാ​ങ്ക് ​പ​ട്ടി​ക​യി​ലു​ണ്ടാ​യി​രു​ന്ന​ ​ര​ണ്ട് ​ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ളാ​ണ് ​ഗ​വ​ർ​ണ​ർ​ക്ക് ​പ​രാ​തി​ ​ന​ൽ​കി​യ​ത്.​ ​അ​തി​നി​ടെ,​ ​നി​നി​ത​യെ​ ​നി​യ​മി​ച്ച​തി​ൽ​ ​അ​ന്വേ​ഷ​ണം​ ​ന​ട​ത്തേ​ണ്ട​ ​ആ​വ​ശ്യ​മി​ല്ലെ​ന്നും​ ​നി​യ​മ​നം​ ​റ​ദ്ദാ​ക്കി​ല്ലെ​ന്നു​മാ​ണ് ​സ​ർ​വ​ക​ലാ​ശാ​ല​യു​ടെ​ ​നി​ല​പാ​ട്.



ഗ​വ​ർ​ണ​ർ​ക്ക് ​പ​രാ​തി ന​ൽ​കി

തി​രു​വ​ന​ന്ത​പു​രം​:​ ​സം​സ്കൃ​ത​ ​സ​ർ​വ​ക​ലാ​ശാ​ല​യി​ലെ​ ​അ​ദ്ധ്യാ​പ​ക​ ​നി​യ​മ​ന​ത്തി​ലെ​ ​ക്ര​മ​ക്കേ​ടു​ക​ളെ​ക്കു​റി​ച്ച് ​വൈ​സ് ​ചാ​ൻ​സ​ല​റെ​ ​മാ​​​റ്റി​നി​റു​ത്തി​ ​അ​ന്വേ​ഷ​ണം​ ​ന​ട​ത്ത​ണ​മെ​ന്ന് ​സേ​വ് ​യൂ​ണി​വേ​ഴ്സി​​​റ്റി​ ​കാ​മ്പെ​യ്ൻ​ ​ക​മ്മി​​​റ്റി​ ​ഗ​വ​ർ​ണ​ർ​ക്ക് ​പ​രാ​തി​ ​ന​ൽ​കി.​ ​എം.​ബി.​ ​രാ​ജേ​ഷി​ന്റെ​ ​ഭാ​ര്യ​ ​നി​നി​ത​യ്ക്ക് ​മ​ല​യാ​ളം​ ​അ​സി.​പ്രൊ​ഫ​സ​റാ​യി​ ​നി​യ​മ​നം​ ​ന​ൽ​കി​യ​ത് ​ഇ​ന്റ​ർ​വ്യൂ​ ​ബോ​ർ​ഡി​ലെ​ ​ര​ണ്ട് ​ഹി​ന്ദി​ ​വി​ദ​ഗ്ദ്ധ​രു​ടെ​ ​മാ​ർ​ക്കി​ന്റെ​ ​അ​ടി​സ്ഥാ​ന​ത്തി​ലാ​ണെ​ന്ന് ​ആ​ക്ഷേ​പ​മു​ണ്ട്.​ ​ഇ​ന്റ​ർ​വ്യൂ​ ​ബോ​ർ​ഡി​ലെ​ 7​ ​അം​ഗ​ങ്ങ​ളി​ൽ​ 3​ ​മ​ല​യാ​ളം​ ​ഭാ​ഷാ​ ​വി​ദ​ഗ്ദ്ധ​രും​ ​നി​നി​ത​യെ​ ​ത​ള്ളി.​ ​മ​ല​യാ​ളം​ ​വ​കു​പ്പു​ ​മേ​ധാ​വി​യും​ ​ചാ​ൻ​സ​ല​റു​ടെ​ ​നോ​മി​നി​യും​ ​ഡീ​നു​മാ​ണ് ​പി​ന്തു​ണ​ച്ച​ത്.​ ​സം​സ്‌​കൃ​ത​ ​പ​ണ്ഡി​ത​നാ​യ​ ​വി.​സി​മാ​ർ​ക്ക് ​ഇ​ട്ടി​ല്ല.​ ​മ​ല​യാ​ളം​ ​അ​സി.​പ്രൊ​ഫ​സ​റു​ടെ​ ​യോ​ഗ്യ​ത​ ​നി​ശ്ച​യി​ക്കേ​ണ്ട​ത് ​ഹി​ന്ദി​ ​വി​ദ​ഗ്ദ്ധ​രാ​ണോ​യെ​ന്നും​ ​പ​രാ​തി​യി​ൽ​ ​ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.