ksu
പിൻവാതിൽ നിയമനങ്ങൾക്കെതിരെ കാലടി യൂണിവേഴ്സിറ്റിക്ക് മുന്നിൽ കെ.എസ്.യു പ്രതിഷേധിക്കുന്നു

കൊച്ചി: അനധികൃത നിയമനത്തിനെതിരെ നടത്തിവരുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി കാലടി സംസ്‌കൃത സർവകലാശാല മലയാളം വിഭാഗം അസി. പ്രൊഫസർ തസ്തികയിൽ ഒരു ഉദ്യോഗാർത്ഥിയെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.എം പറവൂർ ഏരിയാകമ്മിറ്റി സെക്രട്ടറി അയച്ച ശുപാർശക്കത്ത് സർവകലാശാല കവാടത്തിനു മുന്നിൽ കത്തിച്ച് കെ.എസ്.യു പ്രതിഷേധിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജിന്റോ ജോൺ ഉദ്ഘാടനം ചെയ്തു.കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറി എ.എ അജ്മൽ, നേതാക്കളായ അരുൺകുമാർ.കെ.കെ., ആന്റണി പാലാട്ടി, അലക്‌സ് ആന്റു, അനിസൺ, ജോജോ ,എൽദോസ് ,ബിനോയ്,വാവച്ചൻ, ഷൈജൻ തോട്ടപ്പിള്ളി എന്നിവർ സമരത്തിന് നേതൃത്വം നൽകി