gangadharan
ഗംഗാധരൻ

നെടുമ്പാശേരി: പിതൃസഹോദരന്റെ സംസ്കാരച്ചടങ്ങിൽ പങ്കെടുക്കാൻ കർണാടകയിലെ കുടകിൽ നിന്നെത്തിയ വീട്ടമ്മ കുഴഞ്ഞുവീണ് മരിച്ചു. ഞായറാഴ്ച മരിച്ച ചെങ്ങമനാട് പുതുവാശേരി മല്ലിശേരി വീട്ടിൽ ഗംഗാധരന്റെ (80) സംസ്കാരത്തിനെത്തിയ ഇളയ സഹോദരൻ സുബ്രഹ്മണിയുടെ മകൾ ശോഭ അജിത്താണ് (51) ഇന്നലെ മരിച്ചത്.

ഞായറാഴ്ച വൈകിട്ട് കുളിമുറിയിൽ കുഴഞ്ഞുവീണതിനെത്തുടർന്നാണ് ഗംഗാധരൻ മരിച്ചത്. ഇന്നലെ പുലർച്ചെ 3.30 ഓടെയാണ് ശോഭ കുടുംബസമേതം കുടകിൽനിന്ന് പുതുവാശേരിയിലെ വീട്ടിലെത്തിയത്. മൃതദേഹം കണ്ട ഉടനെ ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ച ശോഭ കുഴഞ്ഞുവീഴുകയായിരുന്നു. ദേശത്ത് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ശോഭയുടെ മൃതദേഹം കുടകിലേക്ക്

sobha-ajith
ശോഭ അജിത്ത്

കൊണ്ടുപോയി. ഗംഗാധരന്റെ ഭാര്യ ഭാർഗവി. മക്കൾ: കുട്ടൻ, സജീവൻ, ഷാജി, സതി. മരുമക്കൾ: ബിന്ദു, ബിന്ദു, അമ്പിളി, മോഹനൻ. ശോഭയുടെ മക്കൾ: സച്ചിത, സച്ചിൻ. അമ്മ: നാരായണി. സഹോദരങ്ങൾ: പ്രിയ, സനീഷ്, പ്രേമ, പ്രമീള, മോഹനൻ, രവി.