kklm

കൂത്താട്ടുകുളം: ബൈക്കിൽ യാത്രചെയ്യുകയായിരുന്ന കോതച്ചിറ പുത്തൻപുരയിൽ കെ.പി. സുധാകരൻ (50) ലോറിയിടിച്ച് മരിച്ചു. ഇന്നലെ രാവിലെ എട്ടോടെ പുതുവേലി വൈക്കം റോഡിൽ, മുത്തോലപുരം പള്ളിക്ക് സമീപമായിരുന്നു അപകടം. കൂത്തുട്ടുകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഭാര്യ : മിനി കൊച്ചുവാഴപ്പിള്ളി തൊടുപുഴ. മക്കൾ : സുനീഷ് (കുട്ടു), സഞ്ജന (എസ്.കെ.വി.എച്ച്.എസ്.എസ്. കുറിച്ചിത്താനം).സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന് വീട്ടുവളപ്പിൽ.