മൂവാറ്റുപുഴ: മുടവൂർ അഗ്രികൾചറൽ ഇംപ്രൂവ്മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ നേതൃത്വത്തിൽ നടന്ന കന്നുകാലി പ്രദർശനം മുൻ എം.എൽ.എ ജോസഫ് വാഴയ്ക്കൻ ഉദ്ഘാടനം ചെയ്തു . വിജയികൾക്ക് സർക്കിൾ സഹകരണ യൂണിയൻ കമ്മിറ്റി അംഗം അബ്രാഹാം തൃക്കളത്തൂർ സമ്മാനങ്ങൾ നൽകി.പ്ലസ്ടു പരീക്ഷയിൽ ഉന്നത വിജയം നേടിയവർക്കുള്ള അവാർഡുകൾ പായിപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മാത്യൂസ് വർക്കിയും , 'എസ്.എസ്. എൽ.സി പരീക്ഷക്ക് ഉന്നതവിജയം കരസ്ഥമാക്കിയവർക്കുള്ള അവാർഡുകൾ വാർഡ് മെമ്പർ ഷോബി അനിലും സമ്മാനിച്ചു. 'സംഘം പ്രസിഡന്റ് കെ.പി.ജോയിയുടെ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെമ്പർ വിജി പ്രഭാകരൻ , ഡോ.ലീന പോൾ, പി.എം ഏലിയാസ്, അനിൽ പി.എ, കെ.ബേബി വർഗീസ്, വിൽസൻ സി.എം, തോമസ് ചെറിയാൻ, പരീത് എ.എം, ശ്രീധരൻ കക്കാട്ടു പാറ., മേരി ജോസ്, ജഗദമ്മ മോഹനൻ.രമ ജനാർദ്ദനൻ, രഹ്ന വി.ഉതുപ്പ് എന്നിവർ പ്രസംഗിച്ചു.