കൊച്ചി: ശബരിമലയെ സംബന്ധിച്ച് നിയമം നിർമ്മിക്കുന്ന വിഷയത്തിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന രാഷ്ട്രീയചർച്ചകളിൽ ആചാരാനുഷ്‌ഠാനങ്ങളെ വേണ്ടവിധത്തിൽ പരിഗണിക്കുന്നില്ലെന്ന് ശബരിമല കർമ്മസമിതി കുറ്റപ്പെടുത്തി. ശാന്തിയുടെയും സമാധാനത്തിന്റെയും അന്തരീക്ഷത്തിൽ നൂറ്റാണ്ടുകളായി നിലനിന്നിരുന്ന ആചാരങ്ങളും അനുഷ്‌ഠാനങ്ങളും ലംഘിക്കപ്പെടാതെ കാത്തുസൂക്ഷിക്കുന്നതിനുപകരം മറ്റ് പലർക്കും ശബരിമലയിൽ അനാവശ്യമായി കൈകടത്താൻ അവസരമൊരുക്കുന്ന ഒരു പുതിയ നിയമത്തെയും ഭക്തജനങ്ങൾ അംഗീകരിക്കില്ല. ഹൈന്ദവ വിശ്വാസികളുമായും സംഘടനകളുമായും ശബരിമല പ്രക്ഷോഭത്തിനും സുപ്രീംകോടതിയിലെ കേസുകളിലും നേതൃത്വം കൊടുത്തവരുമായും കൂടിആലോചിക്കാതെ ഇതിലൊന്നും പങ്കെടുക്കാതെ മാറിനിന്നവർ രാഷ്ട്രീയലാഭത്തിനുവേണ്ടി നടത്തുന്ന ധൃതിപിടിച്ചുള്ള ഇത്തരം നടപടികൾ അവർക്ക് തന്നെ തിരിച്ചടിയാകുമെന്ന് സംസ്ഥാന ജനറൽ കൺവീനർ എസ്.ജെ.ആർ കുമാർ പറഞ്ഞു.