
കൊച്ചി: വ്യവസായ സംരഭങ്ങൾ തുടങ്ങാനാവശ്യമായ അനുമതിക്കായി വിവിധ കേന്ദ്രസർക്കാർ വകുപ്പുകൾ, സംസ്ഥാനത്തെ ഏകജാലക സംവിധാനങ്ങൾ, വിവര സാങ്കേതികവിദ്യാ കേന്ദ്രങ്ങൾ എന്നിവയെല്ലാം സംയോജിപ്പിച്ചുള്ള കേന്ദ്രീകൃത ഏകജാലക സംവിധാനം വരുന്നു.
പദ്ധതി ഇങ്ങനെ
'ഇൻവെസ്റ്റ്മെന്റ് ക്ളീയർ സെൽ" എന്ന ഈ സംവിധാനത്തിന് കീഴിൽ വ്യവസായ സംരഭങ്ങൾക്ക് ആവശ്യമായ ഉപദേശങ്ങൾ, ഭൂപണയ ബാങ്കുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ, കേന്ദ്ര - സംസ്ഥാനതല അനുമതികൾ എന്നിവ ലഭ്യമാകും.കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ അനുമതി ലഭിക്കാനുള്ള വൺ സ്റ്റോപ്പ് ഡിജിറ്റൽ സംവിധാനമായി ഇതിനെ വികസിപ്പിക്കും.
കേന്ദ്ര - സംസ്ഥാന സർക്കാരുകൾക്ക് കീഴിലെ വിവിധ വകുപ്പുകളുടെ അനുമതിദാന പോർട്ടലുകളെ ഏകീകരിക്കുന്ന ദേശീയതല പോർട്ടൽ ആയിരിക്കും ഈ നിക്ഷേപക അനുമതി സെൽ.
നിക്ഷേപകർക്കുള്ള മെച്ചം
വ്യവസായ സംരഭകർക്ക് വിവര ശേഖരത്തിനും അനുമതിക്കുമായി വിവിധ ഓഫീസുകളും അനുമതി കേന്ദ്രങ്ങളും കയറിയിറങ്ങേണ്ട. സമയബന്ധിതമായി അനുമതി ലഭ്യമാക്കാനാകും. അനുമതി സംബന്ധിച്ച അപ്പപ്പോഴുള്ള വിവരങ്ങൾ നിക്ഷേപകർക്ക് കിട്ടും.