കൊച്ചി: വഴിയോര കച്ചവടക്കാർക്ക് തിരിച്ചറിയൽ കാർഡ് വിതരണം ചെയ്യാനുള്ള കൊച്ചി കോർപ്പറേഷന്റെ തീരുമാനത്തെ വഴിയോര കച്ചവട തൊഴിലാളി യൂണിയൻ അഭിനന്ദിച്ചു. വഴിയോര കച്ചവട തൊഴിലാളി യൂണിയൻ ജില്ലാ പ്രസിഡന്റും കൗൺസിലറുമായ കെ.കെ.ശിവനാണ് ഇതു സംബന്ധിച്ച പ്രമേയം കൗൺസിലിൽ അവതരിപ്പിച്ചത്. വഴിയോര കച്ചവടക്കാരുടെ ഏറേ നാളുകളായുള്ള ആവശ്യത്തിനുള്ള അംഗീകാരമാണിത്.ഈ തീരുമാനത്തിൽ ആഹ്ലാദം പ്രകടിപ്പിച്ചും, മേയർ അഡ്വ.. എം. അനിൽകുമാറിനും, കെ.കെ.ശിവനും അഭിവാദ്യം അർപ്പിച്ച് വഴിയോര കച്ചവട തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) വൈറ്റില ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തിൽ വൈറ്റിലയിൽ പ്രകടനവും പൊതുയോഗവും നടന്നു. ഏരിയാ പ്രസിഡന്റ് ചെറിയാൻ ഫിലിപ്പ്, സെക്രട്ടറി സി.എസ്.സുരേഷ്, സംസ്ഥാന സമിതിയംഗം ജയരാജേഷ് എന്നിവർ സംസാരിച്ചു.