
തൃപ്പൂണിത്തുറ: ഉദയംപേരൂർ പത്താംമൈലിലെ കാനറാ ബാങ്കിന്റെ എ.ടി.എമ്മിലും പുറത്തും വെളിച്ചമില്ലെന്ന് പരാതി. രാത്രിയായാൽ പണം പിൻവിലിക്കാനും മറ്റും ഏറെ ബുദ്ധിമുട്ടേണ്ട സ്ഥിതിയാണ്. അതേസമയം എ.ടി.എമ്മിന്റെ സുരക്ഷയിലും നാട്ടുകാർക്ക് ആശങ്കയുണ്ട്. ഇവിടേക്ക് വൈദ്യുതി എത്തിക്കുന്ന വയറുകൾ മുറിച്ചിട്ട നിലയിലാണ്. സി.സി.ടി.വിയും പ്രവർത്തിക്കുന്നില്ല. ബാങ്ക് കരാർ നൽകിയ സ്ഥാപനത്തിനാണ് ഇതിന്റെ എല്ലാം ചുമതല. എന്നാൽ എ.ടി.എം ശുചീരിക്കാനോ പ്രശ്നങ്ങൾ പരിഹരിക്കാനോ ഇവർക്ക് താത്പര്യമില്ലാത്ത മട്ടാണ്. പൊലീസിന്റെ നൈറ്ര് പട്രോളിംഗ് പതിവ് തെറ്രാതെ നടക്കുന്നത് മാത്രമാണ് ഒരേ ഒരു ആശ്വാസം. എ.ടി.എമ്മിലെ ലൈറ്റും സി.സി.ടി.വിയും പ്രവൃത്തിപ്പിക്കാനുള്ള നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.