അങ്കമാലി:മൂക്കന്നൂർ ഗ്രാമപഞ്ചായത്ത് ഏഴാം വാർഡിലെ ആശാൻ പീടിക ലിഫ്റ്റ് ഇറിഗേഷന്റെപുനരുദ്ധാരണത്തിനും പൈപ്പ് ലൈൻ നീട്ടുന്നതിനും 14 ലക്ഷം രൂപ അനുവദിച്ചു.റോജി .എം.ജോൺ എം.എൽ. എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നാണ് പണം അനുവദിച്ചത്. ഇതോടെ ഈ മേഖലയിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരമാകുമെന്ന് എം.എൽ. എ.പറഞ്ഞു.