1

തൃക്കാക്കര : എൽ.ഡി.എഫ് സർക്കാരിന്റെ പിൻവാതിൽ നിയമനത്തിനെതിരെ യൂത്ത് കോൺഗ്രസ് തൃക്കാക്കര നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ടറേറ്റ് മാർച്ച്‌ നടത്തി.മാർച്ച് പി.ടി തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.യൂത്ത് കോൺഗ്രസ്‌ നിയോജകമണ്ഡലം പ്രസിഡന്റ്‌ പി.എസ് സുജിത്ത് അദ്ധ്യക്ഷത വഹിച്ചു.തൃക്കാക്കര നഗരസഭാ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ റാഷിദ്‌ ഉള്ളം പിള്ളി ,ബ്ലോക്ക്‌ കോൺഗ്രസ് പ്രസിഡന്റ് നൗഷാദ് പല്ലച്ചി ,കൗൺസിലർമാരായ,സി.സി വിജു ,വി.ഡി സുരേഷ് ,രാധമണി പിള്ള,ഉണ്ണി കാക്കനാട് തുടങ്ങിയവർ പങ്കെടുത്തു.