തൃക്കാക്കര : ജീവനക്കാരുടെ ആനുകൂല്യങ്ങൾ പരിഷ്കരിക്കാൻ നിയോഗിച്ച പതിനൊന്നാം ശമ്പള കമ്മിഷൻ ജീവന ക്കാരുടെ ആനുകൂല്യങ്ങർ കവർന്നെടുക്കാനാണ് ശ്രമിച്ചതെന്ന് കേരള എൻ.ജി.ഒ. അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് തോമസ് ഹെർബിറ്റ് പറഞ്ഞു. പണിമുടക്ക് പ്രചരണാർത്ഥം എറണാകുളം സിവിൽ സപ്ലൈസ് ഡയറക്ടറുടെ കാര്യാലയത്തിന് മുമ്പിൽ നടത്തിയ പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജീവനക്കാരുടെ സർവ്വീസ് വേയിറ്റേജ് ഇല്ലാതാക്കിയും, 5 വർഷ ശമ്പള തത്വം അട്ടിമറിച്ചും നടപ്പിലാക്കുന്ന പതിനൊന്നാം ശമ്പള പരിഷ്കരണത്തിൽ കനത്ത നഷ്ടമാണ് ഉണ്ടായിട്ടുള്ളത്. ജീവനക്കാരിൽ നിന്ന് കഴിഞ്ഞ നാലര വർഷം കവർന്നെടുത്ത ആനുകൂല്യങ്ങൾ പുന:സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടു കൊണ്ട് ഫെബ്രു വരി 10ന് കേരളത്തിലെ സർക്കാർ ജീവനക്കാരും അദ്ധ്യാപകരും പണിമുടക്കുന്നു. ജില്ലയിലെ മുഴുവൻ ജീവനക്കാരും പണിമുടക്കിൽ പങ്ക് ചേർന്ന് വിജയിപ്പിക്കണമെന്ന് സംസ്ഥാന വൈസ് പ്രസിഡന്റ് തോമസ് ഹെർബിറ്റ് അഭ്യർത്ഥിച്ചു.ജില്ലാ പ്രസിഡന്റ് ആന്റണി സാലു അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റംഗം ടി.പി ജാനേഷ് കുമാർ, എം എ എബി, കെ ആർ വിവേക്, ഉമേഷ് കുമാർ ,രാജൻ ഫ്രാൻസിസ് , നാരായണൻ, സമ്പത്ത് തുടങ്ങിയവർ സംസാരിച്ചു.