കൊച്ചി : നോർക്ക റൂട്‌സ് വഴി വിദേശത്ത് ജോലി ലഭിക്കുന്നവരുടെ സാദ്ധ്യത കുറയുന്നുവെന്ന് വിവരാവകാശ പ്രവർത്തകൻ കെ ഗോവിന്ദൻ നമ്പൂതിരി വാർത്താസമ്മേളനത്തിൽ പറഞ്ഞു. വിവരാവകാശ രേഖ പ്രകാരം കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ 1067 നഴ്‌സ്, 7 ഡോക്ടർ, 491 വീട്ടു ജോലിക്കാർ എന്നിവർക്കാണ് സുരക്ഷിതമായ ജോലി ലഭിച്ചത്. ജോബ് പോർട്ടൽ നവീകരിക്കാൻ നോർക്ക നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.