പിറവം: വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നഗരസഭയിലെ മുഴുവൻ കർഷകർക്കും കിഴങ്ങുവർഗ കിറ്റ് വിതരണം ചെയ്തു. ചേമ്പ്, കാച്ചിൽ, ചേന, നനകിഴങ്ങ് എന്നിവയുടെ വിത്തുകളും വളവും കർഷകർക്ക് ലഭിച്ചു. കൃഷിഭവന്റെ സഹകരണത്തോടെയാണ് പദ്ധതി. നഗരസഭാ ചെയർപേഴ്സൻ ഏലിയാമ്മ ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. കൃഷി ഓഫീസർ ചന്ദന അശോക്, വികസനസമിതിഅംഗം സിമ്പിൾതോമസ്, കൗൺസിലർമാർ ,കൃഷിവകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.