മൂവാറ്റുപുഴ: കേരള കോൺഗ്രസ് (ജോസഫ്) ആരക്കുഴ മണ്ഡലം പ്രവർത്തക സമ്മേളനം കേരള കോൺഗ്രസ് (ജോസഫ്) സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി അംഗം അഡ്വ. ഷൈസൺ മാങ്ങഴ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഇമ്മാനുവൽ മാതേയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു. പാർട്ടി ജില്ലാ വൈസ് പ്രസിഡന്റ് ടോമി പാലമല, നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് ബാബു മുടിയിൽ, മുനിസിപ്പൽ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോസ് കുര്യാക്കോസ്, ബിനോയി മാതേക്കൽ, ബാബു പീറ്റർ, ജോമി കണ്ണാത്തുകുഴി, ജോൺസൺ അടപ്പൂർ, ജയിംസ് കാഞ്ഞിരത്തുങ്കൽ തുടങ്ങിയവർ സംസാരിച്ചു.ഇന്ന് മൂവാറ്റുപുഴയിൽ എത്തുന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലുള്ള ഐശ്വര്യ കേരള യാത്രയിൽ പഞ്ചായത്തിൽ നിന്ന് മുഴുവൻ പ്രവർത്തകരേയും പങ്കെടുപ്പിക്കുവാൻ യോഗം തീരുമാനിച്ചു.