
തൃക്കാക്കര: രാജ്യത്തിന്റെ പൈതൃകം അറിയാത്തവരാണ് കേന്ദ്രത്തിൽ ഭരണത്തിലിരിക്കുന്നതെന്ന് എം സ്വരാജ്.എം.എൽ.എ പറഞ്ഞു. സംയുക്ത കർഷകസമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യപിച്ച് ജില്ലാ ആസ്ഥനമായ കാക്കനാട് നടക്കുന്ന അനിശ്ചിതകാല സമരം 50ാം ദിവസം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാരതത്തിന്റെ സാംസ്‌ക്കാരിക പൈതൃകം കാർഷി മേഖലയിൽ നിന്നും രൂപം കൊണ്ടതാണെന്ന് സ്വരാജ് പറഞ്ഞു. അഖിലേന്ത്യ കിസാൻസഭ എറണാകുളം ജില്ലാ സെക്രട്ടറി കെ.എം.ദിനകരൻ അദ്ധ്യക്ഷത വഹിച്ചു.നേതാക്കളായ എം.സി.സുരേന്ദ്രൻ , കെ.വി.ഏലിയാസ്, ഡോ: എൻ .രാമാകാന്തൻ ,വി.ജി.സുധി കുമാർ , കെ.എൻ.രാധാകൃഷ്ണൻ, എ.പി.ഷാജി, സി .എന്‍.അപ്പുകുട്ടൻ, എം.എസ്.അലിയാർ, കെ.കെ.വിജയൻ, ടി.എ.സുഗതൻ, എൻ.ജയദേവൻ എന്നിവർ സംസാരിച്ചു. കാരായി രാജനും കാരായി ചന്ദ്രശേഖരനും സമരകേന്ദ്രത്തിൽ വിപ്ലവ ഗാനങ്ങൾ ആലപിച്ചും. ഏകാംഗ നാടകത്തിന്റെ അരങ്ങിലും അണിയറയിലും പ്രവർത്തിക്കുന്ന കെ.കെ.ശങ്കരൻ, ജി.രാജേന്ദ്രൻ, പ്രേമരാജേന്ദ്രൻ, സത്യൻ തൃക്കാക്കര, രമേശൻ മാപ്രാണം, അശോകൻ അത്താണി, അഷറഫ്.എം.എ, രാജൻ എടക്കാട്ടുശേരി, ദാസൻ എരൂർ എന്നീ കലാകാരന്‍മാരെയും എം.സ്വരാജ് എം.എൽ. എ ആദരിച്ചു. സമരം ഇന്നും തുടരും.